Saturday, March 21, 2026 Last Updated 27 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 08.58 AM

ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണ്ണം കണ്ടെത്തി ; ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നും കിട്ടിയത് 400 ഗ്രാം സ്വര്‍ണ്ണം

uploads/news/2025/10/807418/unnikrishnan-potti.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണ്ണം കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 400 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. ഗോവര്‍ധന്റേതാണ് ഈ ജ്വല്ലറി. എസ്ഐടി ഇന്നലെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സ്വര്‍ണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിയത്. അവിടെ നിന്ന് ബെല്ലാരിയില്‍ എത്തി സ്വര്‍ണം വില്‍പന നടത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയില്‍ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ മൊഴി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്‌ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
Ads by Google