Saturday, March 21, 2026 Last Updated 51 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 12.54 AM

രമേശിന്റെ അനുനയത്തിന് വഴങ്ങി എൽദോസ് കുന്നപ്പിള്ളി; ‘സീറ്റില്ലെന്ന് നേരത്തെ പറയാമായിരുന്നു, സ്വതന്ത്രനായി മത്സരിക്കില്ല’

തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് ചെന്നിത്തല അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ചെന്നിത്തലയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ താന്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.
uploads/news/2026/03/831335/Ramesh-Eldhose-Kunnappalli.jpg

തിരുവനന്തപുരം: പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തിയിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ രമേശ് ചെന്നിത്തല നേരിട്ട് കണ്ട് സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് ചെന്നിത്തല അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ചെന്നിത്തലയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ താന്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

തനിക്ക് സീറ്റ് വേണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എല്‍ദോസ് പറഞ്ഞു. തന്നെ സ്നേഹിക്കുന്ന പെരുമ്പാവൂരിലെ പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനത്തില്‍ പ്രയാസമുണ്ട്. അര്‍ഹതയുള്ള മറ്റൊരാളെയാണ് പാര്‍ട്ടി അവിടെ പരിഗണിച്ചത്. സംസ്ഥാന നേതൃത്വത്തിന് തന്നെ പിന്തുണയുണ്ടായിരുന്നെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് ദേശീയ നേതൃത്വം മറ്റൊരാളെ നിശ്ചയിക്കുകയായിരുന്നു. യുഡിഎഫിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സ്വന്തം അമ്മയെപ്പോലെയാണ് താന്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറ്റ് നല്‍കില്ലെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിനു നേരത്തെ അറിയിക്കാമായിരുന്നുവെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെന്നും മൂവാറ്റുപുഴയില്‍ സീറ്റു നിഷേധിക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി. തനിക്കെതിരേയുള്ള കേസ് ചിലര്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പെരുപ്പിച്ചുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ ഇരട്ടത്താപ്പാണു നടന്നത്. എ.കെ. ആന്റണി നല്‍കിയ റിപ്പോര്‍ട്ട് പോലും പരിഗണിച്ചില്ല. പ്രശ്‌നങ്ങളുള്ള മറ്റുള്ളവര്‍ക്കും ഇടതുപക്ഷത്തുനിന്നു വന്നവര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ തന്നെ മാത്രം മാറ്റിനിര്‍ത്തി. അത് വലിയ വേദനയുണ്ടാക്കിയെന്നും കുന്നപ്പിള്ളി പറഞ്ഞു.
മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മനോജ് മൂത്തേടന്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എല്‍ദോസിന്റെ അതൃപ്തി വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. തന്നെ കാണാനെത്തിയ മൂത്തേടന് മുഖം കൊടുക്കാന്‍ എല്‍ദോസ് തയാറായില്ല. മനോജ് വീട്ടിലെത്തുന്നതിനു തൊട്ടുമുമ്പ് എല്‍ദോസ് അവിടെനിന്നു പോയി. ഫോണില്‍ വിളിച്ചിട്ടും ലഭ്യമായില്ല.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 12.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google