Saturday, March 21, 2026 Last Updated 1 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 09.09 AM

കുട്ടി ഹിജാബ് ധരിക്കാതെ വരുമെന്ന് ഉറപ്പ് നല്‍കണം ; നിലപാടില്‍ ഉറച്ച് സ്‌കൂള്‍മാനേജ്‌മെന്റ് : പ്രശ്‌നപരിഹാരം നീളുന്നു

uploads/news/2025/10/805925/school.jpg

കൊച്ചി: ഹിജാബ് വിവാദത്തില്‍ നിലപാടില്‍ ഉറച്ചു സ്‌കൂള്‍ മാനേജ്മെന്റ് നില്‍ക്കുന്നതോടെ പ്രശ്നപരിഹാരം നീളുന്നു. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരുമെന്ന ഉറപ്പ് നല്‍കണമെന്നാണ് എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. പിന്നാലെ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് വിദ്യാര്‍ത്ഥി മൂന്ന് ദിവസത്തേക്ക് അവധിയാണ്. കുട്ടി സ്‌കൂള്‍മാനേജ്‌മെന്റ് നിര്‍ദേശിച്ച രീതിയില്‍ തന്നെ സ്‌കൂളില്‍ എത്തണമെന്ന് സ്‌കൂള്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ ഹൈബി ഈഡന്‍ എംപിയും സ്‌കൂള്‍ മാനേജ്‌മെന്റും കുട്ടിയുടെ പിതാവുമായുള്ള സമവായ ചര്‍ച്ചകളില്‍ കുട്ടി മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഉറപ്പ് നല്‍കിയിയിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്. മന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് സ്‌കൂളിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന വിശദീകരണമാണ് സ്‌കൂള്‍ നല്‍കിയത്.

വിവാദം കനത്തതോടെ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റി എന്നുള്ള വിമര്‍ശനം മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വിഷയത്തില്‍ സമവായം ആയെങ്കില്‍ അത് നല്ലകാര്യമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. സ്‌കൂളിലെ വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികളാണ് നടന്നതെന്നും പറഞ്ഞു.

കുട്ടിയുടെ രക്ഷിതാവ് പഴയ നിലപാടില്‍നിന്നും മാറി ശിരോവസ്ത്രമില്ലാതെ കുട്ടിയെ സ്‌കൂളിലയക്കാമെന്നതിലേക്ക് എത്തിയതായാണ് അറിഞ്ഞത്. പൊതു പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട്ട് പ്രശ്‌നം തീര്‍ത്തതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. പ്രശ്‌നം തീര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 16 Oct 2025 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google