Saturday, March 21, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.09 AM

രമേഷ് പിഷാരടിക്ക് ആശംസ, പക്ഷേ ജയിക്കുന്നത് ശോഭ ; ഒറ്റപ്പാലത്തെ ക്‌ളൈമാക്‌സില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന് മേജര്‍രവി

uploads/news/2026/03/831371/major-ravi.jpg

പാലക്കാട്: ഒറ്റപ്പാലത്തെ ക്‌ളൈമാക്‌സില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി മേജര്‍ രവി. പാലക്കാട് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് ആശംസ നേരുന്നെന്നും എന്നാല്‍ ജയിക്കുന്നത് ശോഭാസുരേന്ദ്രന്‍ ആയിരിക്കുമെന്നും പറഞ്ഞു. കഴിഞ്ഞദിവസം മണ്ഡലത്തില്‍ എത്തിയ മേജര്‍രവി റോഡ്‌ഷോയുമായി പ്രചരണപരിപാടിക്ക് തുടക്കം കുറിച്ചു.

ഷൊര്‍ണൂരില്‍ പ്രതീക്ഷ വളരെ വലുതാണെന്നും വന്നിറങ്ങിയ സമയം മുതല്‍ വലിയ ജനക്കൂട്ടമാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു. ജനങ്ങളുടെ പെരുമാറ്റത്തില്‍ വലിയ പോസിറ്റീവിറ്റി കാണാനുണ്ടെന്നും എനര്‍ജി ലവല്‍ കൂടിയിട്ടുണ്ടെന്നും പറഞ്ഞു. ഒരു സിനിമയുടെ ക്‌ളൈമാക്‌സ് പോലെയായിരിക്കും ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും സിനിമ ഷൂട്ടിംഗ് കാലത്ത് ആരും ക്‌ളൈമാക്‌സിനെ കുറിച്ച് പറയാറില്ലെന്നും അത് തീയേറ്ററില്‍ വന്ന് കണ്ട് ആസ്വദിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ട്വിസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞു. ഒറ്റപ്പാലത്ത് പ്രചരണം തുടങ്ങിയിരിക്കുന്ന മേജര്‍രവിയ്ക്ക് ഇവിടുത്തെ സിനിമാമേഖലയിലെ ബന്ധങ്ങള്‍ വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Ads by Google
Saturday 21 Mar 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google