Saturday, March 21, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 09.13 AM

പാലക്കാട്ടെ സിപിഐഎം സ്ഥാനാര്‍ത്ഥി ; സിപിഎം- ബിജെപി ഡീലെന്ന സതീശന്റെ പ്രതികരണം മുന്‍കൂര്‍ജാമ്യമെന്ന് ശോഭ സുരേന്ദ്രന്‍

uploads/news/2026/03/831365/shobha1.jpg

പാലക്കാട്: പാലക്കാട് സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയിരിക്കുന്ന പ്രതികരണം തോല്‍വി മുന്നില്‍ കണ്ടുള്ള മൂന്‍കൂര്‍ ജാമ്യമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത്തരം പ്രസ്ഥാവനകള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത് പരാജയഭീതി ആണെന്നും ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന്റെ ഉത്തരവാദിത്വം അതത് മുന്നണികള്‍ക്കാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശക്തരായ നേതാക്കള്‍ക്ക് പകരം ഹോട്ടല്‍വ്യവസായിയെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണെന്നും പാലക്കാട് ബിജെപിയെ ജയിപ്പിക്കുന്നതിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നുമാണ് ഡീലെന്നായിരുന്നു ഏഷ്യാനെറ്റിന്റെ ഒരു അഭിമുഖം പരിപാടിയില്‍ വി.ഡി. സതീശന്‍ ആരോപിച്ചത്. എന്നാല്‍ വി ഡി സതീശന്റെ ആരോപണത്തെ ശോഭ സുരേന്ദ്രന്‍ തള്ളി.

പാലക്കാട്ടെ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവെച്ചിരുന്നു. ഇത് പാലക്കാട് മാത്രമല്ല മറ്റ് ചില സീറ്റുകളില്‍ കൂടി കാണാനാകുമെന്നും രമേഷ് പിഷാരടിയും പ്രതികരിച്ചു. കോണ്‍ഗ്രസിനായി രമേഷ് പിഷാരടിയും ബിജെപിയ്ക്കായി ശോഭാസുരേന്ദ്രനും മത്സരിക്കുമ്പോള്‍ ഹോട്ടല്‍ വ്യവസായി റസാഖ് ഇടതുപക്ഷം പിന്തുണയ്ക്കുന്ന സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

Ads by Google
Saturday 21 Mar 2026 09.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google