Saturday, March 21, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 11.28 AM

സജി ചെറിയാന്‍ ഉപദേശിക്കാന്‍ വരേണ്ട ; അതിനുള്ള പ്രായവും പക്വതയും ആയില്ലെന്ന് ജി സുധാകരന്‍

uploads/news/2025/10/805765/g-sudhakaran-CPM.gif

ആലപ്പുഴ: സജി ചെറിയാന് തന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നും അതിനുള്ള പ്രായവും പക്വതയും ആയിട്ടില്ലെന്ന് ജി സുധാകരന്‍. പാര്‍ട്ടിക്കകത്ത് നില്‍ക്കുന്ന തന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകണമെന്നാണ് പറയുന്നതെന്നും തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തന്നോട് സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ലെന്നും പറഞ്ഞു.

താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നു ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളിലും പ്രചരണങ്ങളിലും സജി ചെറിയാന്‍ പങ്കാളിയാണെന്നും എംഎല്‍എ ആയയുടന്‍ പരാതി പോയെന്നും പാര്‍ട്ടി അന്വേഷണം വന്നെന്നും പുറത്താക്കാനായിരുന്നു നീക്കമെന്നും പറഞ്ഞു. ഇക്കാര്യം പുറത്താക്കിയെന്ന് പറഞ്ഞ് പാര്‍ട്ടി വരെ നടത്തിയെന്നും ആരോപിച്ചു. എച്ച് സലാം നല്‍കിയ പരാതിയെക്കുറിച്ച് പിണറായിക്കും സംശയമുണ്ടായെന്നും പറഞ്ഞു. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ ചിലരാണെന്ന സുധാകരന്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുപോകണം എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം വന്നത്.

തനിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട എ.കെ. ബാലനും താരം മറുപടി നല്‍കി. ബാലന് തന്നെക്കുറിച്ച് പറയാന്‍ എന്താണ് കാര്യമെന്ന് സുധാകരന്‍ ചോദിച്ചു. 1972 ലെ എസഎഫ്‌ഐ കാലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് എന്തിനാണെന്നും ചോദിച്ചു. താന്‍ മാറിയിട്ടില്ലെന്നും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ജി സുധാകരന് ഇപ്പോഴും പഴയ എസ്എഫ്‌ഐ ക്കാരന്റെ മനസ്സാണെന്നും തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ സുധാകരനില്‍ കാലം ഒരു മാറ്റങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Ads by Google
Wednesday 15 Oct 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google