Saturday, March 21, 2026 Last Updated 2 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 10.19 AM

ജി സുധാകരന് പാര്‍ട്ടി അവഗണിക്കുന്നതായി തോന്നലുണ്ട് ; അമര്‍ഷം പാര്‍ട്ടിയൂടെ ഇമേജിന് എതിരാകരുത്

uploads/news/2025/10/805756/g-sudhakaran.jpg

തിരുവനന്തപുരം: ജി സുധാകരന്‍ താന്‍ സഹോദരനെപ്പോലെ കാണുന്നയാളെന്ന് സിപിഐഎം നേതാവ് എ.കെ. ബാലന്‍. അവഗണന ഉണ്ടെന്ന് പറഞ്ഞത് പരിശോധിക്കുമെന്നും അമര്‍ഷം പാര്‍ട്ടിയുടെ ഇമേജിന് എതിരാകരുതെന്നും പറഞ്ഞു.

പാര്‍ട്ടി അവഗണിക്കുന്നതായി അദ്ദേഹത്തിന് ഇപ്പോള്‍ തോന്നുന്നുണ്ട്. അത്തരം തോന്നലുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ് പരിശോധിക്കേണ്ടതെന്നും പറഞ്ഞു. പ്രതികരണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാകുന്ന നിലയില്‍ ആകരുതെന്നും പറഞ്ഞു.

തനിക്കെതിരായ ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ 'ഗ്യാങ്സ്റ്ററിസ'മാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

നേരത്തേ എ.കെ. ബാലന്‍ എസ്എഫ്ഐ കാലത്തെ ജി സുധാകരനുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരുന്നു. 1972ലെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ പാനലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും പിന്നീട് വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു.

വലിയ വ്യക്തിബന്ധമായിരുന്നു. മുമ്പ് നടത്തിയ പരാമര്‍ശങ്ങളുടെ കാര്യങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും കാലം തന്നില്‍ അനേകം മാറ്റങ്ങള്‍ വരുത്തിയെങ്കിലും ജി. സുധാകരന്‍ ഇപ്പോഴും പഴയ സുധാകരന്‍ തന്നെയാണെന്നും പറഞ്ഞിരുന്നു.

Ads by Google
Wednesday 15 Oct 2025 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google