Saturday, March 21, 2026 Last Updated 1 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 07.56 AM

രാജസ്ഥാനില്‍ ബസിന് തീ പിടിച്ചു 20 പേര്‍ വെന്തുമരിച്ച സംഭവം ; മരണമടഞ്ഞവര്‍ക്ക് രണ്ടുലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 രൂപ

uploads/news/2025/10/805711/bus-fire.jpg

ജയ്പുര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് 20 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു. 16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജയ്‌സാല്‍മീര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ പ്രതാപ് സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറപ്പെടുവിച്ചു.

ഇന്നലെ ഉച്ചയോടെ ജയ്സല്‍മെറില്‍ നിന്നും ജോഥ്പുരിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 57 യാത്രക്കാരാണ് ബസിലുണ്ടായത്. 19 പേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുറപ്പെട്ട് 10 മിനിറ്റിനുള്ളില്‍ തന്നെ പുകയും തീയും ഉയരുന്നയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു.

ഷോര്‍ട്ട് സെര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നയുടനെ മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. ബസ് കത്തിയ സ്ഥലവും പരിക്കേറ്റവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തിരിച്ചറിയല്‍ ജോലികള്‍ക്കായി ജോധ്പൂരില്‍ നിന്നുള്ള ഡിഎന്‍എ, ഫോറന്‍സിക് സംഘങ്ങള്‍ എത്തിയിട്ടുണ്ട്.

Ads by Google
Wednesday 15 Oct 2025 07.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google