Saturday, March 21, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 01.24 PM

നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതുകൊണ്ടു വരാവുന്ന എല്ലാം ഞാന്‍ സഹിക്കും ; ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് ട്രംപ്

uploads/news/2025/10/805612/georgia-melony.jpg

കെയ്റോ: ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ഈജിപ്തിലെ ഷാം എല്‍-ഷൈഖില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സൗന്ദര്യത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ? എ്ന്ന് ചോദിച്ചുകൊണ്ടായിരുന്നു ട്രംപ് ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഗാസ സമാധാന ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതായിരുന്നു രംഗം. അമേരിക്കയില്‍ ഒരു സ്ത്രീയെ സുന്ദരിയെന്ന് വിശേഷിപ്പിച്ചാല്‍ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ആ വെല്ലുവിളി ഏറ്റെടുക്കുന്നതായി പറഞ്ഞ ട്രംപ് മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായാലും നേരിടുമെന്നും പറഞ്ഞു.

നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്. വന്നതിന് വളരെ നന്ദി. ഞങ്ങള്‍ അഭിനന്ദിക്കുന്നു', തനിക്ക് പിന്നിലായി നിന്നിരുന്ന മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് പറഞ്ഞു. മെലോണി ഇതിന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല. 2022 മുതല്‍ ഇറ്റലിയുടെ പ്രധാനമന്ത്രിയായാണ് 43 കാരിയായ ജോര്‍ജിയ മെലോണി.

ഈജിപ്തിലെ ഷര്‍മ് അല്‍ ഷേഖില്‍ നടന്ന ഉച്ചകോടിയില്‍ ഇരുപതിലധികം രാഷ്ട്ര തലവന്‍മാരാണ് പങ്കെടുത്തത്. ഉച്ചകോടിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി. ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു. ബന്ദിമോചനം, വെടിനിര്‍ത്തല്‍, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് കരാര്‍.

Ads by Google
Tuesday 14 Oct 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google