Saturday, March 21, 2026 Last Updated 2 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 07.46 PM

ശബരിമല സ്വർണ മോഷണം: ‘അന്വേഷണം നടക്കട്ടെ, എന്നിട്ടാവാം ബാക്കി നടപടികൾ : മുഖ്യമന്ത്രി

pinarayi vijayan

ശബരിമല സ്വർണ മോഷണത്തിൽ‌ ദേവസ്വം ഭരണ സമിതിയുടെ വീഴ്ചയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം നടപടികൾ. ഒരു ആശങ്കയും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭിന്നശേഷി സംവരണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ സ്കൂൾ മാനേജ്മെന്റിനും നൽകണമെന്നാണ് സർക്കാർ അഭിപ്രായം. ഇത് സുപ്രീംകോടതിയെ അറിയിക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂൾ ദിന്നശേഷി അധ്യാപക നിയമനം എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Monday 13 Oct 2025 07.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google