Saturday, March 21, 2026 Last Updated 1 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 05.38 PM

'ഹാല്‍' നിരോധിച്ചത് ബീഫിന്റെ പേരിലല്ല ; ലൗജിഹാദിനെ ന്യായീകരിക്കുന്നത് കൊണ്ട് ; ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു

uploads/news/2025/10/805446/shon.gif

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും സിനിമയില്‍ പതിനെട്ടോ ഇരുപതോ സീനുകളില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. സിനിമയില്‍ താമരശ്ശേരി ബിഷപ്പഹൗസിനെയും ബിഷപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ലൗജിഹാദിനെ ന്യായീകരിക്കുന്ന സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും പറഞ്ഞു.

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് കൊണ്ടുവന്ന നിരോധനത്തിനെതിരേ ഒരു നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ബീഫ് വിളമ്പുന്ന സീനുകള്‍ ഉള്ളതിനാലാണ് അത് നിരോധിച്ചതെന്നാണ്. എന്നാല്‍ സിനിമയില്‍ ലൗജിഹാദിനെ ന്യായീക രിക്കുന്നുണ്ട് എന്ന് മാത്രമല്ല ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ട് ലൗജിഹാദിനെ ന്യായീകരിക്കുന്ന രീതിയില്‍ സംഭാഷണവും കൊടുത്തിരി ക്കുകയാണ്. ബിഷപ്പിനെ സൂചിപ്പിക്കുന്ന കഥാപാത്രം ലൗ ജിഹാദ് നല്ലതല്ലെ എന്ന് പറയുന്നു. അതിനെ ലൗജിഹാദ് എന്ന് പറയാന്‍ പാടില്ല. സ്‌നേഹിക്കുന്ന കുട്ടി കളല്ലെ. അതിനെ അങ്ങിനൊരു പരിവേഷം കൊടുക്കുന്ന ശരിയല്ലെന്നും പറയുന്നു. സിനിമയിലൂടെ ഇവര്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്.

ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്നല്ലേ. പക്ഷേ മതംമാറ്റാന്‍ വേണ്ടി പ്രണയം നടിക്കുന്നതിനെ ലൗജിഹാദെന്ന് വിളിക്കാനാണ് ബിജെപി തീരുമാനം അതിനെ അങ്ങിനെ തന്നെ വിളിക്കുകയും ചെയ്യുമെന്ന് ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും താമരശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട രംഗങ്ങളും നീക്കാനാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ കോടതിയില്‍ പോയിരിക്കുകയാണ്. ഷെയ്ന്‍ നിഗമാണ് സിനിമയിലെ നായകന്‍.

Ads by Google
Monday 13 Oct 2025 05.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google