Saturday, March 21, 2026 Last Updated 0 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 02.04 PM

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിഷേധം ; യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

uploads/news/2025/10/805428/yuvamorcha.jpg

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ചാപ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരൂം പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസ് പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പ്രവര്‍ത്തകര്‍ പോലീസിന് നേരെയും പോലീസിന്റെ വാഹനങ്ങള്‍ക്ക് നേരെ കൊടിയെറിയുകയും അടിക്കുകയും ചെയ്തു.

നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് എത്തിയത്. പ്രവര്‍ത്തകര്‍ പല തവണ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴും പോലീസ് സംഘര്‍ഷത്തിലേക്ക് പോകാതെ സംയമനം പാലിച്ചു. പ്രതിഷേധത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ചില യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിനെത്തിയത്. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി എത്തിയത്. നേരത്തേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പല തവണ നടത്തിയെങ്കിലും കടുത്ത ലാത്തിച്ചാര്‍ജ്ജിന് പോലീസ് തയ്യാറായില്ല.

പരിക്കേറ്റ പ്രവര്‍ത്തകനുമായി ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്നു. പോലീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലും ചെരിപ്പും വടിയുമൊക്കെ എറിഞ്ഞു. പോലീസ് വാഹനത്തിനിട്ട് വടികൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്നു വഴിയില്‍ ഇരുന്ന് പ്രതിഷേധിച്ചു. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പല തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമം നടത്തിയിരുന്നു. വലിയ വടികളുമൊക്കെയായി യുവമോര്‍ച്ചാപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

Ads by Google
Monday 13 Oct 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google