Saturday, March 21, 2026 Last Updated 3 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 11.03 AM

ദീപാവലിക്ക് കേരളത്തിലെ 3 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

in

ദീപാവലിക്ക് കേരളത്തിലെ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ബെംഗളൂരു-കൊല്ലം സര്‍വീസുകള്‍

06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവിടി ബംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചക്ക് 12.55ന് കൊല്ലത്ത് എത്തും.
06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45ന് ബെം‌ഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.

Ads by Google
Monday 13 Oct 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google