Saturday, March 21, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 09.02 AM

ശബരിമല സ്വര്‍ണക്കവര്‍ച്ച: എഫ്.ഐ.ആറില്‍ 2019 ലെ ബോര്‍ഡ് ഭരണസമിതിയും

uploads/news/2025/10/805387/sabarimala-goldplate.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ 2019-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയേയും പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്. ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് രണ്ടാം എഫ്.ഐ.ആറില്‍ എട്ടാംപ്രതിസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് സി.പി.എം. നേതാവ് എ. പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കെ.പി. ശങ്കര്‍ദാസ്, കെ. രാഘവന്‍ എന്നിവര്‍ അംഗങ്ങളും.

വിവാദ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയും ഒന്‍പത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൂട്ടുപ്രതികളുമായി നേരത്തേ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൈമാറും. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് 2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. 2019 മാര്‍ച്ചില്‍ ദ്വാരപാലകശില്‍പ്പങ്ങളിലെയും 2019 ജൂലൈയില്‍ ശ്രീകോവിലിന്റെ കട്ടിളയിലെയും സ്വര്‍ണപ്പാളികള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ടാണ് രണ്ട് എഫ്.ഐ.ആറുകള്‍. ഇതില്‍ കട്ടിളപ്പടിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിചേര്‍ത്തത്.

2019-ല്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായിരുന്ന സുധീഷ്‌കുമാര്‍, രാജേന്ദ്രപ്രസാദ്, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ ശ്രീകുമാര്‍, കെ. രാജേന്ദ്രന്‍ നായര്‍, തിരുവാഭരണം കമ്മിഷണര്‍മാരായ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

Ads by Google
Monday 13 Oct 2025 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google