Saturday, March 21, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 12 Oct 2025 11.37 AM

"എനിക്ക് യാതൊരു ധൈര്യക്കുറവുമില്ല,അനധികൃതമായോ നിയമവിരുദ്ധമായോ ഒരു കാര്യം എന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല":എ പത്മകുമാർ

padmakumar

ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതില്‍ പ്രതികരണവുമായി എ പദ്മകുമാര്‍. തെറ്റുകാരാണെന്ന് കോടതി പറഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന് പത്മകുമാര്‍ പറഞ്ഞു.

നിയമപരമായ ഉത്തരവാദിത്തം ബോര്‍ഡിനുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്തം അവര്‍ക്കുമുണ്ട്. എനിക്ക് യാതൊരു ധൈര്യക്കുറവുമില്ല. അനധികൃതമായോ നിയമവിരുദ്ധമായോ ഒരു കാര്യം എന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ശബരിമല ക്ഷേത്രത്തിന് വിദുദ്ധമായി ഒരു കഴഞ്ച് പോലും തീരുമാനം എന്റോ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതി പറയട്ടെ. അവിടെ മറുപടി പറയും. എന്റെ ഭാഗത്താണ് മുഴുവന്‍ പ്രശ്‌നമെങ്കില്‍ ഏറ്റെടുക്കാന്‍ തയാര്‍. ഞാന്‍ ഇവിടെ നെഞ്ച് വിരിച്ചു നില്‍ക്കുകയല്ലേ – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും കളിച്ചതെല്ലാം വെളിയില്‍ വന്നു. നിയമപരമായ ബാധ്യത നിറവേറ്റേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. മാധ്യമങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തീരുമാനിച്ചത് എന്നെ. നിയമവിരുദ്ധമായ ആചാരവിരുദ്ധമായ എന്റെ ബോര്‍ഡിന്റെ കാലത്ത് ഒന്നും ഉണ്ടായില്ല.

Ads by Google
Sunday 12 Oct 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google