Friday, March 20, 2026 Last Updated 14 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 01.16 PM

' ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ' ; വയോധികയ്‌ക്കൊപ്പമുളള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

woman, video

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വീഡിയോയാണ് സീമ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

' ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുപോലെ ഒരുപാടമ്മമാരുടെ സ്‌നേഹവും, പ്രാര്‍ത്ഥനയും രാഹുലിനുണ്ട്' വീഡിയോയ്‌ക്കൊപ്പം സീമ ജി. നായര്‍ കുറിച്ചു.

വീഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ' എന്റെ മകന്‍ വന്നിട്ടുണ്ട്' എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുളള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ ആള്‍ പറയുന്നു. ' എന്റെ മകന്‍' എന്ന് ആവര്‍ത്തിച്ച് വയോധിക രാഹുലിനെ വിശേഷിപ്പിക്കുന്നതായി കേള്‍ക്കാം.

Ads by Google
Tuesday 07 Oct 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google