Friday, March 20, 2026 Last Updated 20 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 08.50 AM

ബെസ്റ്റ് പാപ്പയ്ക്ക് 43 ഉമ്മകള്‍, ഒപ്പം സ്വന്തം കൈയക്ഷരത്തിലെഴുതിയ ബര്‍ത്ത്ഡേ കാര്‍ഡും; ജന്മദിനത്തില്‍ രണ്‍ബീറിന് ഗംഭീര സര്‍പ്രൈസ് നല്‍കി മകള്‍ റാഹ; ചിത്രങ്ങള്‍ പങ്കിട്ട് ആലിയ

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ രണ്‍ബീര്‍ കപൂറിന്റെയും ആലിയയുടെയും മകള്‍ റാഹ കപൂറും ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന താരപുത്രിയാണ്. ഇപ്പോഴിതാ രണ്‍ബീറിന്റെ ജന്മദിനത്തില്‍ മകള്‍ റാഹ നല്‍കിയ സര്‍പ്രൈസാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Ranbir Kapoor, Alia Bhatt, Raha Kapoor
Raha Kapoor's birthday wish for Ranbir Kapoor (Image Source: Instagram)

ബോളിവുഡിന്റെ സൂപ്പര്‍ക്യൂട്ട് പവര്‍ കപ്പിള്‍സാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇവര്‍ ഒരുമിച്ചുള്ള ഓഫ് സ്ക്രീന്‍ കെമിസ്ട്രിയും പിന്നീടുണ്ടായ പ്രണയവും ഡേറ്റിംഗും വിവാഹവുമെല്ലാം ആരാധകര്‍ ആവേശത്തോടെ ആഘോഷിച്ചതാണ്. ഇവരുടെ മകള്‍ റാഹ കപൂറും ജനിക്കും മുമ്പു തന്നെ സെലിബ്രിറ്റിയായതാണ്.
ഒരിക്കല്‍ പോലും റാഹയുടെ മുഖം താരദമ്പതിമാര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആലിയയും രൺബീറും ആദ്യമായി മകളെ ആരാധകർക്ക് താരങ്ങൾ പരിചയപ്പെടുത്തി. പക്ഷേ പിന്നീട് മകളുടെ സുരക്ഷ മാനിച്ച് രണ്ടുപേരും ചിത്രങ്ങള്‍ പങ്കിടുന്നത് നിര്‍ത്തിയിരിക്കുകയാണ്. എങ്കിലും മകളുടെ എല്ലാ വിശേഷങ്ങളും ആലിയ പങ്കിടാറുണ്ട്.
ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെ ജന്മദിനത്തില്‍ മകള്‍ റാഹ കൊടുത്ത സര്‍പ്രൈസാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നെങ്കിലും ഏറ്റവും സ്പെഷ്യലായത് റാഹയുടെ ആശംസയാണ്. സ്വന്തം കൈപ്പടയില്‍ പിറന്നാളാശംസകളെഴുതിയ കാര്‍ഡാണ് റാഹ അച്ഛന് നല്‍കിയത്. ‘‘ലോകത്തെ ഏറ്റവും മികച്ച അച്ഛന് പിറന്നാളാശംസകള്‍...’’ എന്ന് ഇംഗ്ലീഷില്‍ റാഹ എഴുതിയ കാര്‍ഡ് ആലിയയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഒപ്പം രണ്ട് ഹൃദയചിഹ്നങ്ങളും അതില്‍ വരച്ചിരുന്നു.
കാര്‍ഡിന്റെ ചിത്രവും അച്ഛനും മകളും കേക്ക് മുറിക്കുന്നതിന്റെ ചിത്രവും, ആലിയയും രണ്‍ബീറും സൂര്യാസ്തമയം കണ്ട് പിന്‍തിരിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും
ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘‘ഞങ്ങളുടെ മുഴുവന്‍ ലോകത്തിനും ആത്മാവിനും ജന്മദിനാശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കി ഹാര്‍ട്ട് ഇമോജിയും നല്‍കിയാണ് ആലിയയുടെ പോസ്റ്റ്. ആലിയയുടെ പോസ്റ്റും ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.

മകള്‍ നല്‍കിയ സമ്മാനത്തെക്കുറിച്ച് തന്റെ ഇന്‍സ്​‍റ്റഗ്രാം ലൈവിലൂടെ രണ്‍ബീറും പറഞ്ഞിരുന്നു. രണ്‍ബീര്‍ ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന സമയത്ത് പശ്ചാത്തലത്തിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് മകൾ റാഹയുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. രണ്‍ബീറിന്റെ 43-ാം ജന്മദിനത്തില്‍ 43 ഉമ്മകളാണ് പിറന്നാള്‍ സമ്മാനമായി റാഹ തന്നതെന്ന് രണ്‍ബീര്‍ പറഞ്ഞു. ‘‘43 ഉമ്മകള്‍ തരും എന്ന് റാഹ എനിക്ക് വാക്കുതന്നിരുന്നു. അതെനിക്ക് കിട്ടി...’’എന്നാണ് രണ്‍ബീര്‍ ലൈവില്‍ പറഞ്ഞത്.
മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം ലോക തനിക്ക് ഇഷ്ടപ്പെട്ടുവെന്നും രണ്‍ബീര്‍ ലൈവില്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോകയെ നേരത്തേ ആലിയാ ഭട്ടും പുകഴ്ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. 100 കോടി നേട്ടവും കടന്ന് തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ലോക.

Ranbir Kapoor, Alia Bhatt, Raha Kapoor
Raha Kapoor, Alia Bhatt and Ranbir Kapoor (Image Source: Instagram)

Ads by Google
Monday 29 Sep 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google