Friday, March 27, 2026 Last Updated 19 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 11.41 AM

ജിഎസ്ടി പരിഷ്‌ക്കരണം സംസ്ഥാനങ്ങള്‍ക്ക് വരുമാനനഷ്ടം ഉണ്ടാക്കും ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

uploads/news/2025/09/802099/KN-balagopal.jpg

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണം സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാനനഷ്ടം ഉണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആവശ്യമായ സാങ്കേതിക പഠനങ്ങള്‍ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാരുകള്‍ക്കും നഷ്ടമുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ നിന്നാണ് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കുമെന്നും കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാകുമെന്ന് ധനനമന്ത്രി വ്യക്തമാക്കി. നികുതി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗണ്‍സ്മെന്റാണ് വന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഒരു കാര്യവും പഠിച്ചിട്ടില്ലെന്നും പറഞ്ഞു. ലോട്ടറിയുടെ കാര്യത്തില്‍ ഓണം ബമ്പറിന്റെ വില്‍പന നടക്കുക പഴയ നികുതിയില്‍ തന്നെയായിരിക്കും നടക്കുക. ഇന്ന് മുതല്‍ മറ്റ് ലോട്ടറികള്‍ക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. വില വര്‍ധിപ്പിക്കുന്നത് എളുപ്പമായിരിക്കില്ല.

Ads by Google
Monday 22 Sep 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google