Sunday, March 22, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Sep 2025 10.33 AM

ഇന്ത്യ പോയെന്ന് വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ; ട്വിറ്ററിലൂടെ മറുപടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി

uploads/news/2025/09/799441/narendra-modi.jpg

ന്യൂഡല്‍ഹി: ഇന്ത്യയെ നഷ്ടമായെന്ന് വിശ്വസിക്കുന്നില്ലെന്നും നരേന്ദ്രമോദി തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്നുമുള്ള ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി. ഇന്ത്യ എല്ലായ്‌പ്പോഴും അമേരിക്കയുടെ സുഹൃത്തായിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനമെ ആഴത്തില്‍ അഭിനന്ദിക്കുകയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായിട്ടാണ് മോദിയുടെ പ്രതികരണം.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകുമെന്നും ഭാവിയെ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍. ട്രംപിന്റെ 'എപ്പോഴും സുഹൃത്തുക്കളായിരിക്കും' എന്ന പരാമര്‍ശത്തിന് മറുപടി ട്വിറ്ററിലൂടെയാണ് നല്‍കിയത്. താനും ആ വികാരം പൂര്‍ണ്ണമായി പങ്കുവെക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍, ഇന്ത്യയും യുഎസും തമ്മില്‍ വളരെമികച്ച ഒരു ആഗോള തന്ത്രപരമായ പങ്കാളിത്തമുണ്ട്. ''പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളും ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള നല്ല വിലയിരുത്തലും ഞാന്‍ ആഴത്തില്‍ അഭിനന്ദിക്കുകയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇന്ത്യയ്ക്കും യുഎസിനും വളരെ നല്ലതും മുന്നോട്ട് നോക്കുന്നതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്,'' പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

വെള്ളിയാഴ്ച, ട്രംപ് ഇന്ത്യ-യുഎസ് ബന്ധത്തെ 'വളരെ പ്രത്യേകമായ ബന്ധം' എന്ന് വിശേഷിപ്പിക്കുകയും താനും പ്രധാനമന്ത്രി മോദിയും 'എപ്പോഴും സുഹൃത്തുക്കളായിരിക്കും' എന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നിരുന്നാലും മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ തെല്ല് അതൃപ്തിയുണ്ടെന്ന് സൂചിപ്പിച്ചു. ഇത് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള പരോക്ഷ പരാമര്‍ശമായിരിക്കാം.

''ഞാന്‍ എപ്പോഴും പ്രധാനമന്ത്രി മോദിയുടെ സുഹൃത്തായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞാന്‍ എപ്പോഴും സുഹൃത്തായിരിക്കും, പക്ഷേ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് ഇഷ്ടപ്പെടുന്നില്ല. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ പ്രത്യേകമായ ബന്ധമുണ്ട്. ഭയപ്പെടാന്‍ ഒന്നുമില്ല. ഇടയ്ക്കിടെ ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്നുമാത്രം,'' ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ 'നല്ല രീതിയില്‍' നടക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 06 Sep 2025 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google