Sunday, March 22, 2026 Last Updated 7 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 08.12 AM

ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍: ഡിമോണയിലെ ആണവ നിലയത്തില്‍ മിസൈല്‍ ആക്രമണം

iran, strike, israel, town

ടെഹ്‌റാന്‍: ഇസ്രായേലിലെ ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈല്‍ ആക്രമണം. നൂറിലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വികിരണ ചോര്‍ച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സ്ഥിരീകരണം. നതാന്‍സിലെ ആണവ നിലയത്തിന് നേരെയും ബുഷെര്‍ പവര്‍ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.

ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഒന്നാണ് ഡിമോണ ആണവനിലയം. മിസൈല്‍ ആക്രമണത്തില്‍ ഷിമോണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ തീപിടിത്തമുണ്ടായി. 39 പേര്‍ക്കാണ് ഇവിടെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഇറാന്റെ മിസൈലുകളെ തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളില്‍ മിസൈലുകള്‍ നേരിട്ട് പതിച്ചു.

അതേസമയം, ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി. യു എ ഇയിലെ റാസല്‍ഖൈമയിലും സൗദിയുടെ കിഴക്കന്‍ മേഖലയിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. അഞ്ച് ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരിക്കുകയാണ് സൗദി അറേബ്യ.

Ads by Google
Sunday 22 Mar 2026 08.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google