Sunday, March 22, 2026 Last Updated 11 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 11.43 PM

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ആരോഗ്യമന്ത്രി, ഇടതുഭരണം ആരോഗ്യമേഖലയെ തകര്‍ത്തു: രാജീവ്‌ ചന്ദ്രശേഖര്‍

BJP, Keralam

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ആരോഗ്യമന്ത്രിയാണു വീണാ ജോര്‍ജെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണം ആരോഗ്യമേഖയെ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ്‌ കെട്ടിടം തകര്‍ന്നുവീണതും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതും നാലുവര്‍ഷം കഴിഞ്ഞ്‌ കണ്ടുപിടിച്ചതും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിച്ചതുമൊക്കെ ആരോഗ്യമേഖലയിലെ കെടുകാര്യസ്‌തതയുടെ ഉദാഹരണങ്ങളാണ്‌. ഈ സംഭവങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ വലിയ പി.ആര്‍ വര്‍ക്ക്‌ നടത്തി നുണ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷാലിറ്റി ബ്ലോക്കില്‍ തീപിടിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന രോഗികളെ മറ്റ്‌ വാര്‍ഡിലേക്കു സുരക്ഷിതമായി മാറ്റിയെന്നാണു സര്‍ക്കാര്‍ പറഞ്ഞത്‌.
എന്നാല്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു രോഗികള്‍ മരിച്ചെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വാര്‍ഡിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയെന്ന്‌ രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌.
എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം ഒന്നും നടന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. എന്തു പ്രശ്‌നങ്ങളുണ്ടായാലും പി.ആര്‍ വര്‍ക്കിലൂടെ ഒരു കുഴപ്പവുമില്ലെന്നു പറയുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്‌. സുരേഷ്‌, വൈസ്‌ പ്രസിഡന്റ്‌ കെ. സോമന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google