Sunday, March 22, 2026 Last Updated 0 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 04.57 PM

പാലക്കാട് റെയിൽവേ ജീവനക്കാരന് നേരെ കല്ലേറ്; തലയിൽ 4 സ്റ്റിച്ചുകൾ

in

പാലക്കാട് : വല്ലപ്പുഴയിൽ റെയിൽവേ ജീവനക്കാരന് നേരെ കല്ലേറ്. തലയ്ക്കു പരിക്കേറ്റ ജീവനക്കാരൻ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. വല്ലപുഴയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക്മാൻ അട്ടപ്പാടി കൽകണ്ടി സ്വദേശി നിഷാദിനാണ് പരിക്കേറ്റത്. തലയിൽ നാല് സ്റ്റിച്ചുകളാണ് ഉള്ളത്. എട്ടു വർഷത്തോളമായി റെയിൽവേയുടെ സ്ഥിരം ജീവനക്കാരനാണ് നിഷാദ്. റെയിൽവേയുടെ ട്രാക്ക് മാനാണ്.

സംഭവസമയത്ത് നിഷാദിനോടൊപ്പം താൽക്കാലിക ജീവനക്കാരനായ അനന്തുവും ഉണ്ടായിരുന്നു. ട്രാക്ക് പട്രോളിങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. രണ്ടു കൈകളിൽ കല്ലുമായി വന്ന ഒരാൾ നിഷാദിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന അനന്തു ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. പ്രതി പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട് എന്നാണ് വിവരം.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നുണ്ട്. നിലവിൽ ഷൊർണൂരിൽ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലുള്ള നിഷാദിന്റെ മൊഴിയെടുക്കാൻ ആണ് പോലീസിന്റെ നീക്കം. അതിനുശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Ads by Google
Wednesday 03 Sep 2025 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google