Sunday, March 22, 2026 Last Updated 0 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 02.58 PM

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; തൃശൂരിൽ സ്ത്രീ ബസിൽ കുഴഞ്ഞുവീണ് മരിച്ചു

thrissur

തൃശൂർ: തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റുമാവിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ലീന അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകി. ഇതേ ബസിൽ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Ads by Google
Sunday 31 Aug 2025 02.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google