Sunday, March 22, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 01.05 PM

‘കടകംപള്ളി സുരേന്ദ്രന് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണം’; ഡിജിപിക്ക് പരാതി

kadakamppally surendran

മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതി. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യത്തിലാണ് അന്വേഷണം വേണമെന്നാണ് ആവശ്യം.

കടകംപളളി സുരേന്ദ്രന്റെ ഭാഗത്ത് നിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേേശത്തോട് കൂടിയുളള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. മറ്റൊരു സ്ത്രീയുമായി നടത്തുന്ന അശ്ലീല സംഭാഷണവും കടകംപളളിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും സ്ത്രീകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എം മുനീറാണ് പരാതി നല്‍കിയത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് എം മുനീര്‍. കടകംപള്ളി സുരേന്ദ്രനെതിരെ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കടകംപള്ളിയുടെ പ്രവര്‍ത്തി ആ കാലയളവിലെ ഇന്ത്യന്‍ ശിക്ഷാനിയമം 354, 354 A, 354D, 509 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ പറയുന്നു. നടപടി പ്രഥമദൃഷ്ടിയില്‍ കുറ്റകരമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുണ്ട്.

അതേസമയം, ലൈംഗിക ആരോപണക്കേസുങ്ങളില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ പിന്തുണ കൂടുന്നു. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നീക്കം.

Ads by Google
Sunday 31 Aug 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google