Sunday, March 22, 2026 Last Updated 1 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 08.59 AM

കണ്ണപുരം സ്‌ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതി പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

kannapuram

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലികിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനൂപ് മാലികിനെ കാഞ്ഞങ്ങാടു നിന്നും പൊലീസ് പിടികൂടിയത്.

അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം അനൂപ് മാലിക്കിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തുടര്‍ന്ന് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കീഴറയിലെ സ്‌ഫോടനം നടന്ന സ്ഥലത്തും അനൂപ് മാലിക്കിനെ തെളിവെടുപ്പിന് എത്തിച്ചേക്കും.

Ads by Google
Sunday 31 Aug 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google