Sunday, March 22, 2026 Last Updated 1 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 30 Aug 2025 07.15 PM

ഏഴ് വര്‍ഷത്തിന് ശേഷം മോദി ചൈനീസ് മണ്ണില്‍; ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തും

modi

ബെയ്ജിങ്: ഏഴുവര്‍ഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കായാണ് മോദി ചൈനയിലെ ടിയാന്‍ജിനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തും. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ-ചൈന-റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു. ഷി ചിന്‍പിങ്ങില്‍നിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതല്‍ ഇന്ത്യ എസ്സിഒയില്‍ അംഗമാണ്.

Ads by Google
Saturday 30 Aug 2025 07.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google