Sunday, March 22, 2026 Last Updated 39 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 11.58 AM

പെപ്‌സി, കെഎഫ്സി, മക്ഡൊണാള്‍ഡ്സ് എന്നിവ ബഹിഷ്‌കരിക്കൂ ; യുഎസിന്റെ തീരുവകള്‍ക്ക് തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് രാംദേവ്

uploads/news/2025/08/798122/baba-ramdev.jpg

ന്യൂഡല്‍ഹി : അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം താരിഫിന് മറുപടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ബാബാ രാംദേവ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി, കൊക്കകോള, കെഎഫ്സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ ബഹിഷ്‌ക്കരിക്കാനാണ് ആഹ്വാനം. അമേരിക്കന്‍ കമ്പനികളിലേക്ക് പോകാതിരുന്നാല്‍ അമേരിക്ക കുഴപ്പത്തിലാകുമെന്ന് രാംദേവ് പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ യുഎസ് നടപടിയെ 'ഭീഷണിപ്പെടുത്തല്‍, ഗുണ്ടായിസം, സ്വേച്ഛാധിപത്യം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാംദേവിന്റെ പ്രതികരണം. എല്ലാ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യക്കാര്‍ ബഹിഷ്‌കരിച്ചാല്‍ ട്രംപിന് തീരുവകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാംദേവ് നിര്‍ദ്ദേശിച്ചു. ഇന്ത്യക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവയ്ക്ക് തിരിച്ചടി നല്‍കാന്‍ എല്ലാ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും കമ്പനികളും ബഹിഷ്‌കരിക്കണമെന്നും പറഞ്ഞു. ഇന്ത്യക്കെതിരെ തിരിഞ്ഞതിലൂടെ ട്രംപ് ഒരു വലിയ മണ്ടത്തരമാണ് കാണിച്ചിരിക്കുന്നതെന്നും പറഞ്ഞു.

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ കാരണം യുഎസ് ഇന്ത്യക്ക് മേല്‍ തീരുവകള്‍ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് രാംദേവിന്റെ ഈ പ്രതികരണം. യുഎസ് ആദ്യം 25% തീരുവകള്‍ ഓഗസ്റ്റ് ആദ്യം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 27 മുതല്‍ റഷ്യന്‍ എണ്ണയുടെ തുടര്‍ച്ചയായ ഇറക്കുമതി കാരണം ഇന്ത്യക്ക് മേല്‍ അധികമായി 25% തീരുവകള്‍ കൂടി ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചിരിക്കുകയാണ്. 40 രാജ്യങ്ങളുമായി വ്യാപാരകരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

Ads by Google
Thursday 28 Aug 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google