Sunday, March 22, 2026 Last Updated 0 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 09.48 AM

താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളപ്രശ്‌നം ; വിലങ്ങണിഞ്ഞ് ഭിക്ഷയാചിച്ച് സമരവുമായി യൂത്ത് കോണ്‍ഗ്രസ്

uploads/news/2025/08/798106/medical-collage-manjeri.jpg

മഞ്ചേരി: മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത സാഹചര്യത്തില്‍ വിലങ്ങണിഞ്ഞ് ഭിക്ഷ യാചിച്ച് വ്യത്യസ്ത സമരവുമായി യൂത്ത് കോണ്‍ഗ്രസ്. മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് കൈകളില്‍ വിലങ്ങണിഞ്ഞ് ഭിക്ഷയാചിച്ചാണ് പ്രതിഷേധം.

മഞ്ചേരി നഗരത്തിലൂടെയാണ് പ്രതീകാത്മക സമരം നടത്തിയത്. കഴിഞ്ഞ രണ്ടു മാസമായി താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. ഓണമായിട്ടും ഇവര്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കെ ജീവനക്കാര്‍ നേരത്തേ സമരം ചെയ്തിരുന്നെങ്കിലൂം ഇവര്‍ക്കെതിരേ പോലീസ് കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഭിക്ഷയാചിച്ചു കിട്ടുന്ന തുക മെഡിക്കല്‍ കോ്‌ളജിലെ സൂപ്രണ്ടിന് നല്‍കും. കഴിഞ്ഞ 12 ാം തീയതി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമന്ത്രിയോട് ജീവനക്കാര്‍ വിവരം പറഞ്ഞപ്പോള്‍ അടിയന്തിര നടപടി സ്വീകരിക്കാം എന്നായിരുന്നു വീണാജോര്‍ജ്ജ് നല്‍കിയ മറുപടി. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഒരു രൂപ പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിലങ്ങണിഞ്ഞ് ഭിക്ഷയാചിച്ചുള്ള സമരം നടത്തിയത്. ഓണമെത്തിയിട്ടും പണം നല്‍കുന്നില്ല. ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്ന് സമരക്കാര്‍ പറയുന്നു.

Ads by Google
Thursday 28 Aug 2025 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google