Sunday, March 22, 2026 Last Updated 7 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 05.49 PM

മെസ്സിയുടെ വരവ് ചരിത്രസംഭവം ;കുട്ടികള്‍ക്ക് കളി കാണാൻ അവസരം ഒരുക്കണം ; വി ശിവൻകുട്ടി

uploads/news/2025/08/797365/2.gif
photo - facebook

തിരുവനന്തപുരം: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് ചരിത്രസംഭവമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും ഫുട്‌ബോള്‍ രംഗത്തിന് വലിയ വളര്‍ച്ചയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങ​ളോട് പറഞ്ഞു .

'മെസിയുമായി കൂടുതല്‍ ആശയവിനിമയം നടത്തേണ്ടത് സ്‌കൂള്‍ കുട്ടികളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കളി കാണാനും പരിപാടികളില്‍ സംബന്ധിക്കാനും അവസരം ഒരുക്കണം. അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തണം. ഭാവിയുടെ ഫുട്‌ബോള്‍ താരങ്ങള്‍ ആകേണ്ടത് കുട്ടികളാണ്. വിരമിച്ചവരെ കൊണ്ട് കാണിച്ചിട്ട് കാര്യമില്ലല്ലോ', ശിവന്‍കുട്ടി പറഞ്ഞു.

ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

Ads by Google
Saturday 23 Aug 2025 05.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google