പാലക്കാട് : നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് പാലക്കാട് പോര് മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ അതിശക്തമായി ജനങ്ങളിലൂടെ നീങ്ങുകയാണ്. പാലക്കാട് രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്വന്റിട്വന്റി സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ രംഗത്തെത്തി.
സിനിമയില്‍ അഭിനയിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്യുന്നതെന്നും തന്റെ ജീവിതകാലത്ത് നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും ചോദ്യമുയര്‍ത്തി. സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ഈ ചോദ്യത്തിന് രസകരമായ കമന്റുകള്‍ ഏറുകയാണ്. പിഷാരടിയുടെ രാഷ്ട്രീയ ഇടപെടലുകളെ ട്രോളുകളിലൂടെയാണ് ഒരു വിഭാഗം നേരിടുന്നത്.
രമേഷ് പിഷാരടി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു എന്നാണ് ഒരു പരിഹാസം. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മമ്മൂട്ടിയെ അവിടെ എത്തിക്കുമെന്ന പിഷാരടിയുടെ പ്രസ്താവന വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളെയും വിമര്‍ശിക്കപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ പിഷാരടിക്ക് പാളിച്ചകള്‍ സംഭവിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാണ്. എതിരാളികള്‍ ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികളെ വെച്ചിരിക്കുന്നതിനാല്‍ വിജയം സുനിശ്ചിതമാണെന്ന തരത്തിലാണ് പാലക്കാട് നിന്നും വരുന്ന പ്രതികരണങ്ങള്‍. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ക്യാമ്പിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.