Sunday, March 22, 2026 Last Updated 5 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 11.36 AM

കേരളം പിടിക്കാന്‍ ബിജെപി, ആറ് സീറ്റിലെങ്കിലൂം ജയം ഉറപ്പാക്കും ; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പ്രചരണത്തിന്

bjp, campaign, six, seats

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണം നടത്താന്‍ ബിജെപി. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചരണത്തിനായി എത്തും. ആറു മണ്ഡലങ്ങളിലെങ്കിലും വിജയം ഉറപ്പാക്കുകയാണ് ഇപ്പോള്‍ ബിജെപി ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വിവരം.

കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേരളത്തില്‍ എത്തും. മൂന്ന് തവണ ബിജെപി ദേശീയാദ്ധ്യക്ഷന്‍ നിധിന്‍ നവീന്‍ മൂന്ന് തവണയെത്തുമ്പോള്‍ പ്രധാനമന്ത്രിയും അമിത്ഷായും രണ്ടുതവണ കേരളത്തില്‍ നിയമസഭാ പ്രചരണത്തിനായി എത്തും. കേന്ദ്രമന്ത്രിമാരും ഡല്‍ഹി, ഗോവ, മണിപ്പൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും കേരളത്തില്‍ പ്രചരണത്തിനായി എത്തുന്നുണ്ട്. ഇവര്‍ വിവിധ പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കും.

ബിജെപി പരമാവധി കേന്ദ്രനേതാക്കളെ കേരളത്തില്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. ഇപ്പോള്‍ കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് നേമം മാത്രമാണ്. ഈ ഒരു സീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായത് വലിയ ആത്മവിശ്വാസം നല്‍കുകയും തൃശൂര്‍ ലോക്‌സഭാസീറ്റ് പിടിക്കാനായതും വലിയ പ്രതീക്ഷയാണ്.

ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് ബിജെപിയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായതാണ്. അതുകൊണ്ടു തന്നെ അത്തരം മണ്ഡലങ്ങളെ എപ്ലസ് കാറ്റഗറിയില്‍ പെടുത്തി ആ മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിവിധ കേന്ദ്രപദ്ധതികള്‍ അവതരിപ്പിച്ചും പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സാന്നിദ്ധ്യം കൊണ്ടും ജനങ്ങളില്‍ എങ്ങിനെയും എത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

Ads by Google
Sunday 22 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google