Sunday, March 22, 2026 Last Updated 8 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 04.58 PM

ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്‌സഭയിൽ ബഹളം ; പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

uploads/news/2025/08/796891/4.gif
photo - twitter

ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തേക്കും. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. സ്പീക്കര്‍ക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. മൈക്ക് വലിച്ചെറിയാന്‍ ശ്രമിച്ചെന്നും ഭരണകക്ഷി ആരോപിച്ചു. അമിത് ഷായും പീയുഷ് ഗോയലും സ്പീക്കറെ കണ്ടു.

പ്രതിപക്ഷത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. സഭാ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷം നടത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. അഞ്ചുമണിവരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. ശബ്ദവോട്ടോടെ ബില്‍ അവതരണം അംഗീകരിച്ചു. ജമ്മു കശ്മീര്‍ ബില്ലും സഭയില്‍ അവതരിപ്പിച്ചു. സംയുക്ത ബില്ലുകള്‍ പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന അമിത് ഷായുടെ ആവശ്യവും ശബ്ദവോട്ടോടെ അംഗീകരിച്ചു.

അതേസമയം, വനിതാ അംഗത്തിന്റെ കയ്യില്‍ മാര്‍ഷല്‍മാര്‍ മുറിവേല്‍പ്പിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൃണമൂല്‍ എംപി മിതാലി ബാഗിന്റെ കയ്യാണ് മുറിഞ്ഞത്. ഭരണഘടനാഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

Ads by Google
Wednesday 20 Aug 2025 04.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google