Sunday, March 22, 2026 Last Updated 0 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 01.52 PM

30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുന്ന ബില്‍ ; കോണ്‍ഗ്രസിനെ വെട്ടിലാക്കി അനുകൂലിച്ചു ശശിതരൂര്‍

uploads/news/2025/08/796868/shashi-tharoor.gif

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 30 ദിവസം ജയിലില്‍ കിടക്കുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം സ്വമേധയാ നഷ്ടമാകുമെന്ന നിര്‍ദേശിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ബില്ലിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്‍ നല്ലതാണെന്നും ജെപിസിയില്‍ ചര്‍ച്ച നടക്കട്ടെയെന്നും ശശിതരൂര്‍ പറഞ്ഞതാണ് തിരിച്ചടിയായിരിക്കുന്നത്.

കോണ്‍ഗ്രസും സിപിഎമ്മും അടക്കം ബില്ലിനെതിരേ അതിശക്തമായ എതിര്‍പ്പുമായി വരുമ്പോഴാണ് ശശി തരൂരിന്റെ നീക്കം. ഇന്ന് രണ്ടു മണിക്കാണ് ബില്‍ പാര്‍ലമെന്റില്‍ അമിത്ഷാ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും കാടത്തമെന്നുമാണ് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയത്. ഇ.ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ഉപയോഗിക്കുമ്പോള്‍ എതിരാളികളെ വീഴ്ത്താന്‍ ബിജെപി ഇത് ആയുധമാക്കി ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.

ധാര്‍മ്മികതയാണ് പ്രശ്‌നമെങ്കില്‍ ഗുജറാത്ത് വിഷയവുമായി ബന്ധപ്പെട്ട് അമിത്ഷായും മോദിയും ആദ്യം രാജി വെയ്‌ക്കേണ്ടതെന്നും പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ എതിരാളികളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനും ഏകാധിപത്യ പ്രവണത വര്‍ധിപ്പിക്കുന്നതിനുമേ ബില്‍ ഉപയോഗപ്പെടുകയുള്ളൂ എന്നും ഇഡി വിചാരിച്ചാല്‍ ആരെ വേണമെങ്കിലും 30 ദിവസം ജയിലിലിടാമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. തമാശയ്ക്ക് പ്രധാനമന്ത്രിയുടെ പേര് കൂടി ചേര്‍ത്തിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഏത് ക്യാബിനറ്റാണ് റെക്കമെന്റ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. എന്‍ഡിഎ യില്‍ ഒപ്പം നില്‍ക്കുന്നവരെ കൂടി വിരട്ടാനുള്ള നീക്കമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വളരെ മാരകമായിട്ടുള്ള ദൂരവ്യാപകമായ ഭവിഷ്യത്തുകളുള്ള ഒരു ബില്ലാണ് ഇതെന്ന് ജോണ്‍ബ്രിട്ടാസ് പ്രതികരിച്ചു. ജനാധിപത്യത്തില്‍ സംശുദ്ധികൊണ്ടുവരാനെന്നുള്ള പേരില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന അസ്ഥിര അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍വേണ്ടിയുള്ള ശ്രമമാണെന്നും പറഞ്ഞു. ഇതിനെ അതിശക്തമായി എതിര്‍ക്കേണ്ടതാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ളതും പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ ബില്ലാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Ads by Google
Wednesday 20 Aug 2025 01.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google