Sunday, March 22, 2026 Last Updated 5 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 01.25 PM

മോദി - പുടിന്‍ കൂടിക്കാഴ്ച ഈ വര്‍ഷം അവസാനത്തോടെ ; ന്യൂഡല്‍ഹിയില്‍ നടക്കുമെന്ന് റഷ്യന്‍ എംബസി

uploads/news/2025/08/796867/putin-trump.jpg

ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ്‌നയം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണെങ്കിലും റഷ്യയും ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കി എന്ന പോസിറ്റീവ് വശം കൂടി എടുക്കുന്നവര്‍ ഏറെയാണ്. അലാസ്‌ക്കയിലെ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഗസ്റ്റ് 20 ബുധനാഴ്ച ഒരു റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള കൃത്യമായ തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വര്‍ഷാവസാനത്തോടെ ന്യൂഡല്‍ഹിയിലാകും കൂടിക്കാഴ്ച നടക്കുക.

നേരത്തെ, വ്ളാഡിമിര്‍ പുടിന്‍ 2025 അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെയും ഇന്ത്യയുടേയും നേതാക്കന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും സന്ദര്‍ശനം ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ നടക്കുമെന്ന മുന്‍ അവകാശവാദവും ഇന്ത്യ തിരുത്തി. ഈ വര്‍ഷാവസാനം ഇന്ത്യാ സന്ദര്‍ശനം റഷ്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

Ads by Google
Wednesday 20 Aug 2025 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google