Sunday, March 22, 2026 Last Updated 6 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 01.11 PM

ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പ്, ആവശ്യമില്ലാതെ വിവാദമാക്കരുത് ; ഡിസിസി ഓഫീസിലെത്ത് വിശദീകരണം നല്‍കി ചാണ്ടിഉമ്മന്‍

uploads/news/2025/08/796862/chandy-oommen.jpg

കോഴിക്കോട്: തങ്ങള്‍ക്കിടയില്‍ ഉണ്ടായ ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് മാത്രമായിരുന്നെന്നും മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കുകയാണെന്നും ചാണ്ടി ഉമ്മന്‍. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും വിവാദമുണ്ടാക്കി തങ്ങളെ തെറ്റിക്കാന്‍ നോക്കേണ്ടെന്നും പറഞ്ഞു. ഇവിടെ ഒരു ഗ്രൂപ്പ് തര്‍ക്കവുമില്ലെന്നും ചാണ്ടി ഉമ്മനും ഡിസിസി അദ്ധ്യക്ഷന്‍ പ്രവീണ്‍കുമാറും പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അത് മോചനശ്രമങ്ങളെ ബാധിക്കുമെന്നും പറഞ്ഞു.

നഗരത്തില്‍ ഉണ്ടായിട്ടും കോഴിക്കോട് നടന്ന യൂത്ത്‌കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും വിട്ടുനിന്നു എന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാനാണ് ചാണ്ടിഉമ്മന്‍ ഡിസിസി ഓഫീസില്‍ എത്തിയത്. കോഴിക്കോട് ഡിസിസി ഓഫീസില്‍ നേരിട്ടെത്തിയ അദ്ദേഹം ഡിസിസി അദ്ധ്യക്ഷന്‍ പ്രവീണ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി. രമ്യാഹരിദാസിന്റെയും വിവിധ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചാണ്ടി ഉമ്മന്‍ പ്രവീണ്‍കുമാര്‍ കൂടിക്കാഴ്ച നടന്നത്. ചാണ്ടി ഉമ്മന്‍ യൂത്ത്‌കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഡിസിസി വിശദീകരണം ആവശ്യപ്പെടുകയൂം ഓഫീസില്‍ എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനെ ക്ഷണിച്ചിരുന്നെങ്കിലൂം അദ്ദേഹം പങ്കെടുത്തില്ല എന്നുമാണ് ആരോപണം. താന്‍ തന്നെ നേരിട്ട് നിര്‍ദേശിച്ച പരിപാടിയിലാണ് പങ്കെടുക്കാതിരുന്നതെന്നും പങ്കെടുക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നുമില്ലെന്നും ഡിസിസി അദ്ധ്യക്ഷന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടിയത്. ചാണ്ടി ഉമ്മന്‍ പങ്കെടുക്കുമെന്ന് കരുതി രാവിലെ 7 മണിക്ക് തുടങ്ങേണ്ട പരിപാടി 9 മണിക്കായിരുന്നു തുടന്നത്. രമ്യ പരിപാടിക്ക് എത്തിയിട്ടും ചാണ്ടി ഉമ്മന്‍ വന്നിരുന്നില്ല. ഷാഫി പറമ്പില്‍ - ടി സിദ്ദിഖ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ടി.സിദ്ദിഖിന്റെ നിര്‍ദേശപ്രകാരമാണ് ചാണ്ടി ഉമ്മന്‍ പരിപാടിക്ക് എത്താതിരുന്നതെന്നായിരുന്നു വിലയിരുത്തല്‍.

Ads by Google
Wednesday 20 Aug 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google