Sunday, March 22, 2026 Last Updated 11 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 12.43 PM

അലാസ്‌ക്കാ ഉച്ചകോടിയില്‍ പുടിന്‍ അമേരിക്കക്കാരന് യൂറല്‍ ബൈക്ക് സമ്മാനം നല്‍കി ; സെലന്‍സ്‌കി എന്തു നല്‍കിയെന്ന് റഷ്യ

uploads/news/2025/08/796858/putin.jpg

ന്യൂയോര്‍ക്ക്: അലാസ്‌ക്കയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉച്ചകോടിയ്ക്ക് പിന്നാലെ അമേരിക്കക്കാരന് വിഖ്യാതമായ യൂറല്‍ ബൈക്ക് സമ്മാനമായി നല്‍കിയത് കൗതുകമായി. 22,000 ഡോളര്‍ വിലമതിക്കുന്ന ഒരു യുറല്‍ ബൈക്കായിരുന്നു നല്‍കിയത്. ഓഗസ്റ്റ് 15 നായിരുന്നു ട്രംപും പുടിനുമായുള്ള കൂടിക്കാഴ്ച.

ഒരു പഴയ യൂറല്‍ ബൈക്ക് കൈവശമുള്ള മാര്‍ക്ക് വാറന്‍ എന്നയാള്‍ക്കാണ് ബുള്ളറ്റ് നല്‍കിയത്. സ്റ്റേറ്റ് ടിവി ക്യാമറകള്‍ക്ക് മുന്നില്‍ അത്ഭുതപ്പെട്ട മാര്‍ക്ക് വാറന് വാഷിംഗ്ടണിലെ റഷ്യന്‍ എംബസിയിലെ കൗണ്‍സിലറായ ആന്‍ഡ്രി ലെഡെനെവായിരുന്നു താക്കോല്‍ നല്‍കിയത്. സോവിയറ്റ് കാലഘട്ടത്തിലെ ഒരു യുറലിന്റെ ഉടമയായ വാറന്‍ തന്റെ കയ്യിലുള്ള മോട്ടോര്‍സൈക്കിള്‍ നന്നാക്കുന്നത് കൂടുതല്‍ ചെലവുള്ളതാണെന്ന് പറഞ്ഞിരുന്നു. ബൈക്കിന്റെ പാര്‍ട്‌സുകള്‍ ഉപരോധത്തെ തുടര്‍ന്ന് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം എന്തിനാണ് പുടിന്‍ ഇങ്ങിനെ ചെയ്തതെന്ന് വാറന്‍ വണ്ടറടിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു ജംഗ്ഷനില്‍ വെച്ച് രണ്ട് മാന്യന്മാര്‍ റഷ്യന്‍ പത്രപ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തി തന്നെ വഴിയില്‍ തടയുകയും ബൈക്ക്, എന്തിനാണ് അത് വാങ്ങിയത്, അത് നന്നാക്കാന്‍ ഞാന്‍ എന്താണ് ചെയ്തത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നതായി വ്യക്തമാക്കി. എന്നാല്‍ യാതൊരു മൂന്‍പരിചയവുമില്ലാത്ത തനിക്ക് ഒരു ബൈക്ക് നല്‍കുന്നത് ആവേശകരമായിരുന്നെന്നും പറഞ്ഞു.

പടിഞ്ഞാറന്‍ റഷ്യയില്‍ വടക്ക് നിന്ന് തെക്ക് വരെ വ്യാപിച്ചുകിടക്കുന്ന യുറല്‍ പര്‍വതനിരകളുടെ പേരിലാണ് യുറല്‍ മോട്ടോര്‍സൈക്കിള്‍സ് ഉത്ഭവിച്ചത്, 1941 ല്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിതമായത് റഷ്യയിലെ ഇര്‍ബിറ്റിലാണ്. 2022 ഓഗസ്റ്റ് മുതല്‍, കസാക്കിസ്ഥാനിലെ പെട്രോപാവ്‌ലോവ്‌സ്‌കില്‍ മോട്ടോര്‍സൈക്കിളുകള്‍ അസംബ്‌ളി ചെയ്യുന്ന ഒരു യൂണിറ്റും ആരംഭിച്ചിരിക്കുകയാണ്.

Ads by Google
Wednesday 20 Aug 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google