Sunday, March 22, 2026 Last Updated 6 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 12.11 PM

ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ചാണ്ടിഉമ്മന്‍ പങ്കെടുത്തില്ല ; പിന്നില്‍ ഷാഫി-ടി സിദ്ദിഖ് ഗ്രൂപ്പ് പോരെന്ന് വിമര്‍ശനം

uploads/news/2025/08/796854/chandy-ummen-12.gif

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നടന്ന യൂത്ത്‌കോണ്‍ഗ്രസ് പരിപാടിപാടിയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നത് വലിയ വിവാദം ഉയര്‍ത്തിവിടുമ്പോള്‍ ഡിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. തുടര്‍ന്ന് ചാണ്ടി ഉമ്മനോട് പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു. സ്ഥലത്ത് ഉണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല എന്നത് മേഖലയില്‍ നടക്കുന്ന ടി സിദ്ദിഖ് - ഷാഫി പറമ്പില്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടാണ് എന്ന വിലയിരുത്തല്‍ പുറത്തുവന്നതോടെയാണ് ഡിസിസി വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം താന്‍ ദുബായില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് വിമാനം ഇറങ്ങിയതെന്നും ഉറക്കക്ഷീണം കാരണമായിരുന്നു പങ്കെടുക്കാതിരുന്നതെന്നുമാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. രമ്യാഹരിദാസാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഏറ്റിരുന്നതെന്നും തന്റെ പരിപാടിയല്ല എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അതേസമയം നഗരത്തില്‍ ഉണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം തന്നെ ഈ പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നില്ലെന്നും യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായുള്ള പ്രശ്‌നം പാര്‍ട്ടിയില്‍ സംസാരിച്ചു തീര്‍ക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇരുവരും പങ്കെടുക്കുമെന്ന് കരുതി ചാണ്ടി ഉമ്മന്റെയും രമ്യയുടെയും കാര്‍ഡുകള്‍ യൂത്ത്‌കോണ്‍ഗ്രസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. രണ്ടു മണിക്കൂര്‍ വൈകിയായിരുന്നു പരിപാടി തുടങ്ങിയതും രമ്യാ ഹരിദാസ് താമസിച്ചാണ് എത്തിയത് എന്ന കാര്യങ്ങളെല്ലാം ചാണ്ടി ഉമ്മന് വേണ്ടിയായിരുന്നു എന്നാണ് പരിപാടിയുടെ സംഘാടകര്‍ പറയുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി സിദ്ധിഖ് മുടക്കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ഡിസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് ജില്ലയിലെന്നും വിലയിരുത്തുന്നു. എം കെ രാഘവന്‍ എംപിയും ഷാഫി പറമ്പില്‍ എംപിയും ഒരുമിച്ചുള്ള നീക്കമാണ് നടത്തുന്നത്.

Ads by Google
Wednesday 20 Aug 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google