Sunday, March 22, 2026 Last Updated 9 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 09.17 AM

മദ്യപിച്ച് വഴക്ക് പതിവ്, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ കസ്റ്റഡിയില്‍

him

ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ പിടിയിലായി. കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ(48)യാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ 9നും സമാനമായ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ റിമാൻഡ് ചെയ്തു.

Ads by Google
Wednesday 20 Aug 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google