Sunday, March 22, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 03.53 PM

രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

uploads/news/2025/08/796737/trian.gif
photo - facebook

തിരുവനന്തപുരം : രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസിന് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​ന്നു.

കു​ലു​ക്ക​ല്ലൂ​ര്‍, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. നി​ല​മ്പൂ​ര്‍-​കോ​ട്ട​യം സ​ര്‍വി​സി​നും മൂ​ന്നി​ട​ത്തും സ്റ്റോ​പ്പു​ണ്ടാ​കും. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ എല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മാ​ണ് പു​തി​യ ന​ട​പ​ടി.

അതേസമയം എറണാകുളം –ഷൊർണൂർ മെമു അടുത്ത ആഴ്‌ചയോടെ നിലമ്പൂരിലേക്ക് നീട്ടി സർവീസ് തുട‌ങ്ങും. രാത്രിയിൽ 8.35ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുന്ന രീതിയിലും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുന്ന വിധത്തിലുമാണ് നിലവിൽ ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം നിലമ്പൂർ– കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കി വർധിപ്പിച്ചിരുന്നു.

Ads by Google
Tuesday 19 Aug 2025 03.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google