Sunday, March 22, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 02.31 PM

കന്യാസ്ത്രീവിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു ; ബിജെപിയോട് ആര്‍എസ്എസിന് നീരസം

uploads/news/2025/08/796726/BJP-flag.gif

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയ്ക്ക് വെയ്ക്കുന്നതില്‍ ബിജെപിയോട് ആര്‍എസ്എസിന് നീരസം. നിയമസഭാ തെരഞ്ഞെടുപ്പിനായി വലിയ തയ്യാറെടുപ്പ് നടത്തുമ്പോള്‍ കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കണ്ടത് പര്‍വതീകരിച്ച് അവതരിപ്പിക്കുന്നതാണ് അതൃപ്തിക്ക് കാരണമായിരിക്കുന്നത്.

ബിജെപി സംസ്ഥാന നേതൃത്വത്തെ ആര്‍എസ്എസ് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ജനറല്‍ സെക്രട്ടറി എസ് സുരേഷ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ആര്‍എസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജീവ് ചന്ദ്രശേഖറെ കാണാന്‍ താല്‍പര്യം അറിയിച്ചത് കന്യാസ്ത്രീകളുടെ കുടുംബമാണെന്ന് വൈസ് പ്രസിഡന്റ് അനൂപ് ആന്റണി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. സംസ്ഥാന ഘടകം എല്ലാ സഹായവും നല്‍കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് ഉള്ളതെന്നും അനൂപ് ആന്റണി പറഞ്ഞിരുന്നു. നന്ദി പറയാന്‍ എത്തിയതാണെന്നായിരുന്നു സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചിരുന്നു.

Ads by Google
Tuesday 19 Aug 2025 02.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google