Sunday, March 22, 2026 Last Updated 7 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 01.36 PM

ആറു സീറ്റുകളില്‍ ജയിച്ചുകയറുമെന്ന് ബിജെപി പ്രതീക്ഷ ; തൃശൂരിലെയും തിരുവനന്തപുരത്തെയും സീറ്റുകളില്‍ വലിയ പിടി

uploads/news/2025/08/796718/BJP-k-surendran.gif

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് കളം നിറയാന്‍ ബിജെപി. ഇത്തവണ കൂടുതല്‍ സീറ്റാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും വിജയസാധ്യത ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന തൃശൂരിനും വട്ടിയൂര്‍കാവിനും പാര്‍ട്ടിക്കുള്ളില്‍ പിടി ശക്തമാകുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ മണ്ഡലങ്ങള്‍ കേന്ദ്രീകരിക്കാനാണ് മിക്ക നേതാക്കള്‍ക്കും പ്രിയം.

ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ തൃശ്ശൂരില്‍ നിന്നും മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചതായിട്ടാണ് വിവരം. വട്ടിയൂര്‍കാവ് കിട്ടിയാലും മത്സരിക്കാന്‍ പത്മജയും കെ.സുരേന്ദ്രനുമുണ്ട്. പക്ഷേ വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ ആം്രഹിക്കുന്നവരില്‍ വി.വി. രാജേഷുമുണ്ട്.

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് കീഴില്‍ വരുന്ന ഗുരുവായൂര്‍ ഒഴികെയുള്ള എല്ലാ അസംബ്‌ളി സീറ്റുകളിലും സുരേഷ്‌ഗോപിക്ക് കിട്ടിയത് വലിയ വോട്ടുഷെയര്‍ ആയിരുന്നു. 74,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ സുരേഷ്‌ഗോപി ജയിച്ചത്. 9.61 ശതമാനം വോട്ടുകളാണ് സുരേഷ്‌ഗോപിക്ക് കൂടുതല്‍ കിട്ടിയത്. നാലുലക്ഷത്തില്‍ പരം വോട്ടുകളാണ് സുരേഷ്‌ഗോപി നേടിയത്. ഇത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നത്. തിരുവനന്തപുരത്തെ കാര്യവും അതുപോലെ തന്നെയാണ്.

ബിജെപിയില്‍ ശക്തമായ പിടിയുള്ള മറ്റ് രണ്ടു മണ്ഡലങ്ങള്‍ നേമവും കഴക്കൂട്ടവും കാട്ടാക്കടയുമാണ്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലത്തിലും ബിജെപിയ്ക്ക് വലിയ വോട്ടുഷെയര്‍ കിട്ടിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ 4.22 ശതമാനം വോട്ടുകളാണ് കൂട്ടിയത്. വെറും 16,000 വോട്ടുകളുടെ ഭൂരിപക്ഷമേ ശശി തരൂരിന് കിട്ടിയുള്ളൂ.

Ads by Google
Tuesday 19 Aug 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google