Sunday, March 22, 2026 Last Updated 11 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 01.30 PM

ബി സുദര്‍ശനറെഡ്ഡി ഇന്‍ഡ്യാസഖ്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ; ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ഖാര്‍ഗേ

uploads/news/2025/08/796717/b-reddy.jpg

ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്‍ഡ്യാസഖ്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. മുന്‍ ചീഫ് ജസ്റ്റീസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. ആന്ധ്രാപ്രദേശ് സ്വദേശിയ അദ്ദേഹം മുമ്പ് ആന്ധ്രാപ്രദേശിലെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നേരത്തേ എന്‍ഡജിഎയും ദക്ഷിണേന്ത്യയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.

ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം മുന്‍ സുപ്രീംകോടതി ജസ്റ്റീസാണ്. സി.പി. രാധാകൃഷ്ണനെയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. മറ്റന്നാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു. 2013 ഒക്ടോബറില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ആ സ്ഥാനത്ത് നിന്ന് രാജിവച്ച അദ്ദേഹം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1988 ഓഗസ്റ്റ് 8 ന് റെഡ്ഡി ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായി, കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി. 1993 ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒസ്മാനിയ സര്‍വകലാശാലയുടെ നിയമ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1993 മെയ് 2 ന് റെഡ്ഡി ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി. 2005 ഡിസംബര്‍ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2007 ജനുവരി 12 നായിരുന്നു സുപ്രീം കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നേടിയത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ പ്രതികരിച്ചത്.

Ads by Google
Tuesday 19 Aug 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google