Sunday, March 22, 2026 Last Updated 5 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 10.38 AM

ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ തലക്കടിച്ച് കൊലപ്പെടുത്തി? പല കഷ്ണങ്ങളായി മുറിച്ചു, കത്തിച്ചതോ?

uploads/news/2025/08/796700/sebastian.jpg

ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണയക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ തലക്കടിച്ച് ഇവരെ കൊലപെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. തെറിച്ചു വീണ രക്തക്കറകളാണ് കേസില്‍ നിര്‍ണായക തെളിവായത്.

സെബാസ്റ്റിയനെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച തെളിവുകളുടെയും കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ വിലയിരുത്തലുകളിലേക്ക് എത്തിയത്. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയതും മൃതദേഹം മുറിച്ചതായ സൂചനയാണു നല്‍കുന്നത്. ശരീരഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി മറവു ചെയ്തതായാണ് സംശയിക്കുന്നത്. ഇയാളുടെ വീട്ടുവളപ്പില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങള്‍ കത്തി ക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും ജെയ്‌നമ്മയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ശരീരഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. കത്തിക്കരിഞ്ഞ ചെറിയഎല്ലു കഷണങ്ങളാണ് രണ്ടു ഘട്ടങ്ങ ളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഡി.എന്‍.എ. പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇതില്‍ വ്യക്തത വരുത്താനും കൂടുതല്‍ തെളിവുകള്‍ കണ്ടെ ത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലുള്ള സെബാസ്റ്റിയനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതിനിടെ ഇയാളെ ഇന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.

ബിന്ദു പത്മനാഭന്‍ കേസുമായി ബന്ധപെട്ട വ്യാജരേഖ, തട്ടിപ്പു കേസുകളില്‍ വിചാരണയുടെ ഭാഗമായാണിത്. ജെയ്‌നമ്മ തിരോധാനക്കേസ് പ്രതി പള്ളിപ്പുറം ചൊങ്ങും തറയില്‍ സി.എം. സെബാസ്റ്റിയനെ ബിന്ദു പത്മനാഭന്‍ തിരോധാനക്കേസിലും ചോദ്യംചെയ്യാന്‍ ആലപ്പുഴ ക്രൈംബ്രാഞ്ച്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മയെ കാണാതായ കേസില്‍ റിമാന്‍ഡിലാണ് സെബാസ്റ്റിയന്‍. സെബാസ്റ്റിയനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ പള്ളിപ്പുത്തെ വീട്ടിലെത്തിച്ച് ലഹരി നല്‍കിയശേഷം കൊലപ്പെടുത്തിയെന്നു കടക്കരപ്പള്ളി സ്വദേശിയായ വീട്ടമ്മ വെളിപ്പെടുത്തിയതിന്റ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

ഇതുസംബന്ധിച്ച വിവരങ്ങള്‍ മുമ്പ് കേസ് അന്വേഷിച്ച സംഘത്തിന് കൈമാറിയിരുന്നതായും വീട്ടമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആദ്യ അന്വേഷണസംഘം ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് ആരോപണം. ജെയ്‌നമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയനെ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് ബിന്ദു പത്മനാഭന്‍ കേസില്‍ പുനരന്വേഷണമാരംഭിച്ചത്. വെളിപ്പെടുത്തല്‍ നടത്തിയ വീട്ടമ്മയില്‍നിന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ പരാമര്‍ശിച്ച ചിലര്‍ നിരീക്ഷണത്തിലാണ്.

സെബാസ്റ്റിയനെ കസ്റ്റഡിയില്‍ ലഭിച്ചശേഷം തെളിവുകള്‍ നിരത്തി വിശദമായി ചോദ്യംചെയ്യുന്നതോടെ കേസില്‍ തുമ്പുണ്ടാകുമെന്നാണ് നിഗമനം. ഒരാഴ്ച മുമ്പ് സെബാസ്റ്റിയന്റെ വീട്ടില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ നിര്‍ണായകവിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കേസില്‍ വഴിത്തിരിവാകുന്ന സാക്ഷിമൊഴികളും ലഭിച്ചതായാണു സൂചന.

Ads by Google
Tuesday 19 Aug 2025 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google