Sunday, March 22, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 10.26 AM

ഇപ്പോള്‍ ബിജെപിയ്ക്ക് വേണ്ടി പണിയെടുത്തോ ; പക്ഷേ ഞങ്ങളും അധികാരത്തില്‍ വരും, അന്ന് വിടില്ല ; തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍

uploads/news/2025/08/796699/rahulgandhi-close.jpg

ന്യൂഡല്‍ഹി: ഇപ്പോള്‍ ബിജെപിയ്ക്ക് വേണ്ടി പണിയെടുത്തോളൂ കുറച്ചു സമയം കഴിയുമ്പോള്‍ ഞങ്ങളും അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്നത് മറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം.

കേന്ദ്രത്തിലും ബിഹാറിലും ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് അധികാര്‍ യാത്രയ്ക്കിടെ ഗയ ജിയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ''തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ മൂന്നുപേരും ഒരു കാര്യം ശ്രദ്ധിക്കണം. ഇപ്പോള്‍, ഇത് നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്, നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. പക്ഷെ ഇന്‍ഡ്യാ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങള്‍ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും'' രാഹുല്‍ഗാന്ധി വ്യക്തമാക്കി.

''തിരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടിട്ടും അവര്‍ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുകയാണ്. ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയുന്നു എനിക്ക് കുറച്ച് സമയം തരൂ, രാജ്യം മുഴുവന്‍ നിങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെടും.നിങ്ങളുടെ മോഷണം രാജ്യമെമ്പാടും പിടികൂടി ജനങ്ങളെ കാണിക്കാന്‍ പോകുകയാണ്'' അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകള്‍ മോഷ്ടിക്കുമ്പോള്‍, അവര്‍ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ശ്രദ്ധയോടെ കേള്‍ക്കൂ നിങ്ങള്‍ ശരിയായ കാര്യം ചെയ്തില്ലെങ്കില്‍, നിങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി

''വോട്ട് മോഷണം ഭരണഘടനയ്ക്കും ഹിന്ദുസ്ഥാന്റെ ആത്മാവിനും ഭാരത മാതാവിനും നേരെയുള്ള ആക്രമണമാണ്. നമ്മുടെ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയോ മോദിയേയോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 19 Aug 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google