Sunday, March 22, 2026 Last Updated 10 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 09.40 AM

കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു ; മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം തലവനെതിരേ മെമ്മോ നല്‍കി

uploads/news/2025/08/796694/medical-collage.jpg

തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ. കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവനെതിരേയാണ് ആരോഗ്യവകുപ്പ് മെമ്മോ നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്ന് മെമ്മോയ്ക്ക് മറുപടി നല്‍കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിനായിരുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെമ്മോ കൈമാറിയത്. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നായിരുന്നു മെമ്മോയില്‍ നല്‍കിയിരുന്ന നിര്‍ദേശം.

അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ്ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017 ന് ശേഷം വിരലിലെണ്ണാവുന്ന അവയവദാനം മാത്രമാണ് നടന്നതെന്നും മൃതസഞ്ജീവനി എക്സിക്യൂട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹന്‍ദാസ് വിമര്‍ശിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവെച്ചാണ് കെ-സോട്ടോയെക്കെതിരായ വിമര്‍ശനം. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ്ണ പരാജയമാണെന്നും മോഹന്‍ദാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. എന്നാല്‍ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് , തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിന്റെ ആരോപണങ്ങള്‍ ശരിവച്ച് കണക്കുകള്‍. കെ സോട്ടോ പദ്ധതി രൂപീകരിച്ച ശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇതുവരെ സ്ഥിരീകരിച്ചത് 389 മസ്തിഷ്‌ക മരണങ്ങളാണ്. ഈ വര്‍ഷം സ്ഥിരീകരിച്ച 11 മസ്തിഷ്‌ക മരണങ്ങളില്‍ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിലാണ്. 389 മസ്തിഷ്‌ക മരണങ്ങളില്‍ 251 എണ്ണവും കെ സോട്ടോ രൂപീകരിച്ച് കഴിഞ്ഞുള്ള അഞ്ച് വര്‍ഷ കാലയളവിലാണ് നടന്നത്. ഇതിന് ശേഷം എട്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 138 മസ്തിഷ്‌ക മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. മസ്തിഷ്‌ക മരണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ വലിയ കുറവുണ്ടായതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന്റെ എണ്ണം വര്‍ധിച്ചതായും ഈ കണക്കുകള്‍ പറയുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം കൊണ്ടാണ് ഇതില്‍ നിന്ന് പിന്മാറുന്നതെന്നാണ് കെ സോട്ടോ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നുണ്ട്.

Ads by Google
Tuesday 19 Aug 2025 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google