Sunday, March 22, 2026 Last Updated 9 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 06.43 PM

'പണി ചെയ്ത് കുട്ടപ്പനാക്കിയിട്ട 500 ബസുകള്‍ കെഎസ്ആര്‍ടിസിയുടെ കൈയിലുണ്ട്; സമരം ചെയ്യുകയാണെങ്കില്‍ മുഴുവന്‍ റോഡിലിറങ്ങും'

ksrtc

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സമരം ചെയ്യുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ മുഴുവന്‍ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകള്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സമരം ചെയ്യട്ടേ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാനാണ്. എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ചെയ്തോളാന്‍. ഓണക്കാലത്ത് അവര്‍ ബസ് ഓടിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ 500 മുതല്‍ 600 വരെ ബസ് കിടപ്പുണ്ട്. പണി ചെയ്ത് കുട്ടപ്പനാക്കിയിട്ട ലോക്കല്‍ ബസുകള്‍. ഡീസലടിക്കുക, ഡ്രൈവറെ വെക്കുക, ഓടിക്കുക. അവര്‍ സമരം ചെയ്തോട്ടെ.' -ഗണേഷ് കുമാര്‍ പറഞ്ഞു.

Ads by Google
Monday 18 Aug 2025 06.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google