Sunday, March 22, 2026 Last Updated 7 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 10.23 AM

പണമെടുക്കുന്നതിനിടെ എടിഎമ്മില്‍ നിന്ന് ഷോക്കേറ്റു; യുവാവിന്റെ കൈയ്ക്ക് പരിക്ക്

atm-shock

ചെന്നൈ: കാഞ്ചീപുരത്ത് എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു. ഖമ്മന്‍ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8 വയസ്സുളള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തെ എടിഎമ്മിലെത്തിയതാണ്.

കാര്‍ഡ് ഇട്ട ശേഷം പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വലതു കയ്യില്‍ ശക്തിയേറിയ വൈദ്യുതാഘാതമേറ്റതോടെ ചാടി പുറത്തിറങ്ങിയ വെങ്കടേശന്‍ ഉടന്‍ തന്നെ കാഞ്ചീപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കീപാഡില്‍ വൈദ്യുതി പ്രാവഹമുളളതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി.

Ads by Google
Monday 18 Aug 2025 10.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google