Sunday, March 22, 2026 Last Updated 8 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 09.16 AM

വ്യാജവോട്ടു ചേര്‍ത്തതിന്റെ ആരോപണം : സുരേഷ്‌ഗോപിക്കെതിരേയുള്ള പരാതിയില്‍ ടി.എന്‍.പ്രതാപന്റെ മൊഴിയെടുക്കും

uploads/news/2025/08/796507/tn-prathapan.jpg

തൃശുര്‍: വോട്ടുചോര്‍ച്ചാ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്റെ മൊഴി അമന്വഷണസംഘം ഇന്ന് രേഖപ്പെടുത്തി. സുരേഷ്‌ഗോപിയുടെ വിജയത്തിനെതിരേ നല്‍കിയ പരാതിയിലാണ് നടപടി. ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ആരോപണങ്ങളെക്കുറിച്ച് സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ടി.എന്‍. പ്രതാപന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നാണ് സൂചന. അതേസമയം അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സുരേഷ് ഗോപിക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് പ്രതാപന്റെ ആവശ്യം. തൃശ്ശൂരില്‍ സ്ഥിരതാമസക്കാരന്‍ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുവെന്നാണ് ടി.എന്‍. പ്രതാപന്‍ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.

Ads by Google
Monday 18 Aug 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google