ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.
ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.
#WATCH | Delhi: Maharashtra Governor CP Radhakrishnan will be the NDA's candidate for the Vice Presidential election, says BJP national president and Union Minister JP Nadda pic.twitter.com/VzSJVjoF6p— ANI (@ANI) August 17, 2025
തമിഴ്നാട് സ്വദേശിയായ സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം.ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികൾ വഹിച്ചിരുന്നു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്നു. വരാനിരിക്കുന്ന തമിഴ്നാട്- കേരള തിരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആർഎസ്എസ് അഭിപ്രായം മുൻനിർത്തിയാണ് പാർട്ടി തീരുമാനമെന്നാണ് വിവരം. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ് നിലവിൽ മഹാരാഷ്ട്ര ഗവർണരായ സി.പി. രാധാകൃഷ്ണൻ (67). ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളാ ബിജെപിയുടെ ചുമതല വഹിച്ചിട്ടുണ്ട് (പ്രഭാരി). കയർ ബോർഡ് മുൻ ചെയർമാനാണ്.