Thursday, March 19, 2026 Last Updated 40 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 15 Aug 2025 12.18 PM

വോട്ട് ചെയ്തു, നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ട്, ആരും സംഘടന വിട്ടു പോകുന്നില്ല, അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കും; മോഹന്‍ലാല്‍

mohanlal

A.M.M.A തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ. നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരും സംഘടന വിട്ടു പോകുന്നില്ലെന്നും അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്ന് നടൻ കൂട്ടിച്ചേർത്തു.

'വോട്ട് ചെയ്തു, നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ട്. ആരും സംഘടന വിട്ടു പോകുന്നില്ല. അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കും', മോഹൻലാൽ പറഞ്ഞു.

മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന്. വിവാദങ്ങൾക്കും വാക്കു തർക്കങ്ങൾക്കും ഒടുവിൽ ഇന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് രാവിലെ പത്തു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിൽ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.

Ads by Google
Friday 15 Aug 2025 12.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google